Thursday, May 28, 2020

ഒരു ദുഷ്ട കഥാപാത്രമായി പുരാണങ്ങളിൽ പറഞ്ഞ രാവണൻ എന്നയാളുടെ ചില നല്ല വശങ്ങൾ നമുക്ക് പരിശോധിക്കാം .

വിജീഷ് ,രാജീവ്, ധന്യ ഇവരൊക്കെ പറഞ്ഞപോലെ രാവണന്റെ പത്തു തലകൾ 6  ശാസ്ത്രങ്ങളും 4 വേദങ്ങളുമാണ് . ശിക്ഷ , നിരുക്തം, വ്യാകരണം , ഛന്ദസ്സ് ,കല്പശാസ്ത്രം ,ജ്യോതിഷം ഇവ 6 ശാസ്ത്രങ്ങളും,  ഋഗ്വേദം, സാമവേദം , യജുർവേദം, അഥർവ്വവേദം ഇവ വേദങ്ങളുമാണ് . പണ്ടത്തെക്കാലത്തു വിദ്യാഭ്യാസം എന്നാൽ വേദപഠനം എന്നാണ് കണക്കാക്കിയിരുന്നത് . ശിക്ഷ , നിരുക്തം ,വ്യാകരണം എന്നീ ശാസ്ത്രങ്ങൾ വേദങ്ങൾ എങ്ങനെ അഭ്യസിക്കാം എന്നതിനെ കുറിച്ചുള്ളതാണ് . 

അജയ്യനാകണം എന്ന് മോഹിച്ച രാവണൻ ഈ 6 ശാസ്ത്രങ്ങളും 4 വേദങ്ങളും പൂർണ്ണമായി പഠിച്ചു . ഒരു ശാസ്ത്രമോ , ഒരു വേദമോ പൂർണ്ണമായി അഭ്യസിക്കാൻ ഒരാളുടെ ബ്രെയിൻ കപ്പാസിറ്റി പൂർണ്ണമായി വേണമെന്നിരിക്കെ രാവണൻ ഇത് പത്തും പഠിച്ചു , ഇതാണ് രാവണന് പത്തുതലയുണ്ടെന്നു പറയാൻ കാരണം. പത്തു ഗ്രന്ഥങ്ങളിൽ പൂർണ്ണമായ അറിവുള്ളതുകൊണ്ട്  നോർത്ത്  ഇന്ത്യയിൽ രാവണനെ ' ദശഗ്രന്ഥി ബ്രാഹ്മണൻ' എന്നാണ് അറിയപ്പെടുന്നത് . ഇദ്ദേഹം ബ്രാഹ്മണൻ ആണെന്നുള്ളതിനെ സപ്പോർട്ട് ചെയ്യുന്ന ഒന്നും ഞാൻ വായിച്ചിട്ടില്ല. 

ഒരു ദിവസത്തിന്റെ മൂന്നിലൊന്നു 8 മണിക്കൂറാണല്ലോ . അപ്പോൾ 8 മണിക്കൂർ ശരാശരി ഉറങ്ങുന്ന ഒരാൾ 90 വയസ്സുവരെ ജീവിച്ചാൽ 30 വര്ഷം ഉറക്കത്തിലായിരുന്നു എന്ന് കണക്കാക്കാം . ഇത് മനസ്സിലാക്കിയ രാവണൻ ഉറക്കം പരമാവധി ഒഴിവാക്കിയാണ് പത്തു ഗ്രന്ഥങ്ങളും പഠിക്കാനുള്ള സമയം കണ്ടെത്തിയത് ! എന്താല്ലേ ..

1 comment:

  1. അജയ്യനാകണം എന്ന് മോഹിച്ച രാവണൻ ഈ 6 ശാസ്ത്രങ്ങളും 4 വേദങ്ങളും പൂർണ്ണമായി പഠിച്ചു . ഒരു ശാസ്ത്രമോ , ഒരു വേദമോ പൂർണ്ണമായി അഭ്യസിക്കാൻ ഒരാളുടെ ബ്രെയിൻ കപ്പാസിറ്റി പൂർണ്ണമായി വേണമെന്നിരിക്കെ രാവണൻ ഇത് പത്തും പഠിച്ചു , ഇതാണ് രാവണന് പത്തുതലയുണ്ടെന്നു പറയാൻ കാരണം.

    ReplyDelete

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...