ഭാഗം -7
കേണൽ വിജയകുമാർ സാർ
കോളേജ് ബ്യൂട്ടി കണ്ടെത്തലുമായി ബന്ധപ്പെട്ട സന്തോഷത്തിന്റെ അലയൊലികൾക്കിടയിലൂടെ ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ക്ലാസുകൾ അങ്ങനെ നടക്കുന്നു ആദ്യകുറെ ദിവസങ്ങൾ മോഹൻദാസ് സാർ, കുഞ്ഞമ്മ ടീച്ചർ , സോമൻ സാർ , രഞ്ജിനി ടീച്ചർ ഇവരൊക്കെയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. വിജയകുമാർ സാർ ഇനോർഗാനിക് കെമിസ്ട്രി ക്ലാസുകൾ എടുക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് കുറെ ദിവസമായി പക്ഷേ വന്നിട്ടില്ല . ഇടയ്ക്കു സാറിനെ സ്റ്റാഫ് റൂമിൽ കണ്ടിരുന്നു, എന്തൊക്കെയോ തിരക്കിലാണെന്നു മനസ്സിലായി. സാർ വല്യ സ്ട്രിക്ട് ആണെന്നും ചൂടൻ ആണെന്നും ഒക്കെയുള്ള വാർത്തകൾ എല്ലാവരിലും ഒരു ' വിജയകുമാർ സാർ ഫോബിയ ' പോലെ പടർന്നോ എന്ന് ഒരു സംശയം. എല്ലാവരും സാറിനെപ്പറ്റി സംസാരിക്കുമ്പോൾ പുറമെ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും ' ഇനി മൂന്നു വർഷം സാറിനെ പേടിക്കേണ്ടിവരുമോ എന്ന ഭയം ' വാക്കുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്നുവോ അല്ലെങ്കിൽ അന്തർലീനമായിരിക്കുന്നുവോ എന്ന് പലപ്പോഴും തോന്നാറുണ്ട്. ചിലപ്പോൾ എന്റെ സംസാരം കേട്ടു മറ്റുള്ളവർക്കും ഇതേപോലെ തോന്നിക്കൂടായ്കയില്ല !