Saturday, September 21, 2013

സുഗന്ധമുള്ള ഒരു ഒര്മയെപറ്റി ..

സുനില് നിങ്ങള്ക്ക്  ഭ്രാന്താണോ ?അയാളുടെ  കണ്ണു കളിലേക്ക് ദേഷ്യത്തോടെ നോക്കിക്കൊണ്ട്‌ അവള് ചോദിച്ചു   ..

"ഈ ലോകത്തിനു മുഴുവനും ഭ്രാന്താണ് " അയാള് പറഞ്ഞു 

ചന്ധനനിരമുള്ള പാദത്തില് പുഴവെള്ളം തലോടിക്കടന്നുപോയി ...അവള് പുഴയിലേക്ക് വെള്ളരംകല്ലുകള് പെറുക്കിയെറിഞ്ഞു..അവളെ തഴുകി വരുന്ന കാറ്റിനുമുണ്ട് അവളുടെ വിയര്പ്പിന്റെ ഗന്ധം ..ഇപ്പോള് അയാളുടെ മനസും ജീവിതവും ആ ഗന്ധത്തില് അഭിരമിചുകഴിഞ്ഞ ഒരു നേര്ത്ത കാറ്റാണ് ; അത് അയാളുടെ അനിവാര്യതയായ് മാറിക്കഴിഞ്ഞു ..

"നിങ്ങള്ക്ക്  ഭാവിയെപ്പറ്റിയും കുടുംബത്തെപ്പറ്റി യും ആലോചിച്ചുകൂടെ"അവള് ചോദിച്ചു 

"എനിക്ക് നിന്റെ കണ്ണുകളെയും എന്റെ പ്രണയത്തെയും  പറ്റി  മാത്രം ആലോചിച്ചാല് മതി " ഗോള്ഡ് ഫ്ലാക്‌ സിഗരെട്ടു വലിച്ചു പുകയൂതിക്കൊണ്ടേ അയാള്  പറഞ്ഞു 

" നിങ്ങള് സമൂഹം വിലമതിക്കുന്ന ഒരു വ്യക്തിത്വമാണ് , ഞാന് അഴുക്കുചാലില് നിന്ന് വന്നവളാണ് ഇനി പോകേണ്ടതും അങ്ങോട്ടാണ് ", അവള് പറഞ്ഞു 

"നിന്റെയുള്ളില് ഞാന്  വിലമതിക്കുന്ന ഒരു ഹൃദയം ഉണ്ട് ,അതിനെ പൊതിഞ്ഞു ഞാന് സ്നേഹിക്കുന്ന നിന്റെ ഗന്ധം ഉണ്ട് " അയാള് പറഞ്ഞു 

"എന്റെയൊപ്പമുള്ള ജീവിതം നിങ്ങള്ക്കൊരിക്കലും സമാധാനം തരില്ല" അവള് കണ്ണുകളില് ഈറനോടെ പറഞ്ഞു 

അയാള് അവളെതന്നെ നോക്കിയിരുന്നു...ഒന്നും പറയാതെ ..തിരക്ക് പിടിച്ച ബിസിനസ്‌ ജീവിതത്തില് നിന്ന് അല്പം ഒരാശ്വാസം എന്നെ നിലക്കാണ് ഈ ഒഴിവുകാല വസതിയിലേക്ക് വന്നത് ,ആദ്യമായിട്ടല്ല താനും .. ജഗദീഷ് റായി എന്ന സ്നേഹിതനാണ് ഒരു ബിസിനസ്‌ പ്രതുപകാരം എന്ന നിലയ്ക്ക് സന്ധ്യ എന്ന സുഗന്ധത്തെ സമ്മാനിച്ചത്‌ ..പക്ഷെ കരുതിയില്ല ആ സമ്മാനത്തിനു തന്റെ ഹൃദയത്തെ കീറിമുറിക്കാന് ശക്തി ഉണ്ടെന്നു ..

നല്ല വിശപ്പുണ്ടായിരുന്നു തിരിച്ചു ഹോട്ടല്  മുറിയില് ചെന്നപാടെ ഭക്ഷണം കഴിച്ചു .. അവള് ഒന്നും മിണ്ടാതെ കൂടെയിരുന്നു കഴിച്ചു..ഇടയ്ക്കു അയാളുടെ  കണ്ണുകളിലേക്കു നോക്കി ഇതുവരെ ഇല്ലാത്ത സ്നേഹത്തോടെ ...

എങ്ങനെയുണ്ട് ?അയാള്  സമ്മാനിച്ച ഇളം റോസ് സില്ക് സാരി ഉടുത്തു വന്നു അവള് ചോദിച്ചു 

"നീ ഒരു ദേവതയാണ് ..ഒരു സൗന്ധര്യദെവത " അയാള് പറഞ്ഞു..

അയാള് കുസൃതിയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി ..അവളുടെ മുഖം ചുവന്നു..

പിറ്റേന്ന് എഴുന്നേല്ക്കാന് വൈകി ..അവള് സമ്മാനിച്ച സ്നേഹാലസ്യം അയാളെ ഒരു പുതപ്പുപോലെ മൂടിയിരുന്നു ..അയാള് ഒരു കള്ളച്ചിരിയോടെ കണ്ണാടിയില് മുഖം നോക്കി ..

അവളെ\കാണുന്നില്ലല്ലോ ..കുളിക്കുകയവും  ,ബാത്ത് റൂമില് ലൈറ്റു കാണാം ...

ഒരു സിഗരെട്ടു കത്തിച്ചു അയാള് സെറ്റിയിലിരുന്നു ,കുറച്ചു നേരം കഴിഞ്ഞാണ്‌  മേശമേലിരുന്ന കുറിപ്പ് അയാളുടെ ശ്രദ്ധയില് പെട്ടത് .

അയാള് ആ കുറിപ്പ് നിവര്ത്തി വായിച്ചു 

"എന്നോട് ക്ഷമിക്കു സുനില് , നല്ലതുവരട്ടെ.. "

അയാള് കണ്ണാടിയില് തന്റെ പകച്ച രൂപം കണ്ടു ..പെട്ടെന്ന് എന്തോ ഒര്തപോല അയാള്  ബാത്ത്റൂം തുറന്നു നോക്കി ..

അതില് അയാള്ക്ക് പ്രിയപ്പെട്ട, ആ സുഗന്ധം മാത്രം നിറഞ്ഞു നിന്നിരുന്നു ..


ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...