ഭാഗം-1
പൊതുവിജ്ഞാനത്തിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടു വെയ്പ് ..
അഡ്മിഷനൊക്കെ ഏകദേശം കഴിഞ്ഞു എന്ന് തോന്നുന്നു. ക്ലാസ് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തുടങ്ങിയേക്കും എന്നാണ് തോന്നുന്നത്. സഹപാഠികളെ ആരെയും അത്ര പരിചയമില്ല. ജെയ്സൺ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്, ശാരിയും. പിന്നെ അനീഷ്, ഉണ്ണി, രൂപേഷ് അങ്ങനെ ചിലരെയും പരിചയപ്പെട്ടു. കെമിസ്ട്രി താല്പര്യത്തോടെ എടുത്തതല്ല. എനിക്ക് ഇംഗ്ലീഷ് ലിറ്ററേച്ചറിനു ചേർന്ന് പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല , പ്രത്യേകിച്ചും അമ്മ. അങ്ങനെ ക്ലാസ് ആരംഭിച്ചു. കുഞ്ഞമ്മ ടീച്ചർ, വിജയകുമാർ സർ എല്ലാവരും വന്നു അൽപനേരം വന്നു ഒരു ആമുഖവിവരണം എന്നോണം ക്ലാസുകൾ എടുത്തു, തിയറി , ലാബ് , റെക്കോർഡ് ബുക്ക് എന്നിവയെപ്പറ്റിയെല്ലാം ഒരു ഏകദേശ രൂപം തന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ..
ഞാൻ ബസ് സ്റ്റോപ്പിൽ നിന്ന് തിരക്കിട്ടു കോളേജ് ലക്ഷ്യമാക്കി നടന്നു. കുറച്ചു ലേറ്റ് ആയിപ്പോയി. ഇന്ന് ആദ്യത്തെ ക്ലാസ് മോഹൻദാസ് എന്ന സാറിന്റെ ആണെന്ന് ഇന്നലെ പറഞ്ഞിരുന്നു. സാർ വന്നു ക്ലാസ് തുടങ്ങിക്കാണുമോ ആവൊ. അഞ്ചു മിനിറ്റു കൂടി ഉണ്ട്. ക്യാന്റീനിനു കിഴക്കുവശത്തുള്ള ഇട വഴിയിലൂടെ നടന്നു. എന്തായാലും ലേറ്റ് ആയില്ല. ഫ്രണ്ട് ബെഞ്ചിലാണ് ഇരിക്കുന്നത്, കൂടെ രൂപേഷ്, ജെയ്സൺ, രാജേഷ് എന്നിവരെല്ലാംഉണ്ട് . ഞങ്ങളൽപ നേരം കുശലം പറഞ്ഞിരുന്നു. അപ്പോഴേക്കും സാർ വന്നു.
" ഗുഡ് മോർണിംഗ് " മോഹൻദാസ് സാർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞങ്ങളെല്ലാവരും എഴുന്നേറ്റു എന്നിട്ടൊറ്റ സ്വരത്തിൽ പറഞ്ഞു " ഗുഡ് മോർണിംഗ് സാർ ".
"സിറ്റ് ഡൌൺ " എന്ന് പറഞ്ഞിട്ട് സാർ ഡസ്റ്ററും ചോക്കും കയ്യിലെടുത്തു. പ്ലസ് ടുവിന് കെമിസ്ട്രി പഠിച്ചിട്ടുണ്ടെങ്കിലും ഇതിപ്പോൾ അങ്ങനെയല്ല. ആഴത്തിൽ പഠിക്കാൻ പോകുകയാണ്. സാർ ക്ലാസ് തുടങ്ങി. ഓർഗാനിക് കെമിസ്ട്രി ആണ് പഠിപ്പിക്കുന്നത് . ബോർഡിൽ ഓരോന്നും എഴുതും എന്നിട്ട് വിശദമായി പറഞ്ഞു തരും ബോർഡിൽ ഇരുന്ന് രാസവാക്യങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചു, ഇനി മൂന്നുവർഷത്തേക്ക് ഞങ്ങൾ നിങ്ങൾക്കു കൂട്ടിനുണ്ടാകും എന്ന് അവ പിറുപിറുക്കുന്നതുപോലെ എനിക്ക് തോന്നി. മോഹൻദാസ് സാറിന്റെ ക്ലാസ് കെമിസ്ട്രിയിലും സയൻസിലും ഒന്നും ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഈ ലോകത്തെ സംബന്ധിച്ച വിവരങ്ങൾ, അതായത് പൊതുവിജ്ഞാനം ഞങ്ങൾക്ക് പകർന്നു തരുന്നതിൽ സാർ അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങനെ പൊതുവിജ്ഞാനത്തിന്റെ അനന്ത നീലാകാശങ്ങളിലേക്കു സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, കാഴ്ചകൾ കാണിച്ചു തന്നു, വിവരിച്ചു തന്നു.
മീനമാതാ ബേ എന്നൊരു കടലിടുക്കിൽ എന്തൊക്കെയോ രാസവസ്തുക്കൾ കലങ്ങിയതുകൊണ്ടോ അതോ ചില രാസമാറ്റങ്ങൾ സംഭവിച്ചതുകൊണ്ടോ മീനുകൾ കൂട്ടമായി ചത്തൊടുങ്ങിയ കാര്യം സാറാണ് ഞങ്ങളോട് പറഞ്ഞത്. വയാഗ്രയിൽ അടങ്ങിയിരിക്കുന്നത് നൈട്രിക് ഓക്സയിഡ് എന്ന രാസവസ്തുവാണെന്നും അതെങ്ങനെ പ്രവർത്തിക്കുന്നു എന്നും സാറൊരിക്കൽ വിവരിച്ചു തന്നു. അത് പറയുമ്പോൾ ഒരു കള്ളച്ചിരി മുഖത്തുണ്ടായിരുന്നതായാണ് ഓർമ്മ. സാറിന്റെ ശരീരഭാഷയും ചലനങ്ങളും പ്രത്യേകം തന്നെ ആയിരുന്നു. ഉയരം കുറഞ്ഞു നല്ല അരോഗദൃഢഗാത്രമായ ശരീരമാണ് സാറിന്റേത്. ഒറ്റക്കളർ മുറിക്കയ്യൻ ഷർട്ടുകളാണ് കൂടുതലും ധരിച്ചിരുന്നത്, മങ്ങിയ നിറമുള്ളവ. മുകളിലെ ഒരു ബട്ടൻസ് അഴിച്ചിട്ടിരിക്കും. സംസാരിക്കുമ്പോൾ ശരീരം ഒരു പ്രത്യേക താളത്തിൽ ഇളകും, അത് പറയുന്ന വിഷയത്തിന്റെ അർത്ഥത്തെ കൂടുതൽ വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രതിഫലനമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പെന്റഗൺ ഭീകരാക്രമണത്തിലൂടെ അമേരിക്കയെ വിറപ്പിച്ച ബിൻ ലാദനെപ്പറ്റി പത്രങ്ങളിൽ വായിച്ചിരുന്നു. പക്ഷേ ഏവിയേഷൻ സ്പിരിറ്റ് എന്ന മാരക രാസവസ്തു ആയിരുന്നു ആ ആക്രമണത്തിന് അവർ ഉപയോഗിച്ചതെന്നും , ആ ദ്രാവകം മണ്ണെണ്ണ പേപ്പറിൽ പടരുന്ന വേഗത്തിൽ ആ ബഹുനിലക്കെട്ടിടത്തിലാകമാനം മിനിറ്റുകൾക്കുള്ളിൽ പടർന്നുവെന്നും, ആ കെട്ടിടം കത്തിത്തകർന്നു തരിപ്പണമായെന്നും , ഇതിന്റെ ബുദ്ധികേന്ദ്രം പത്തൊമ്പതു വയസു മാത്രം പ്രായമുള്ള ഏതോ കൊച്ചു തീവ്രവാദി ആയിരുന്നെന്നും മോഹൻദാസ് സാറാണ് ഞങ്ങളോട് പറഞ്ഞത്. അത് പറഞ്ഞപ്പോൾ സാറിൽ കണ്ട ആവേശത്തിരയിളക്കം ഒരു രാസപ്രവർത്തനത്തെപ്പറ്റിയോ സംയുക്തങ്ങളെയോ തന്മാത്രകളെയോ പറ്റി പറയുമ്പോൾ ഒരിക്കലും കണ്ടിട്ടില്ല.
സാറിന്റെ ഓരോ ക്ലാസും ഞങ്ങളുടെയെല്ലാം വിജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുതകുന്ന പൊതുവിജ്ഞാന ശകലങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. സാർ അത് പറയുന്ന നേരത്തു ആകാംഷ നിറഞ്ഞ കണ്ണുകളുമായി ഞങ്ങൾ ആ കൊച്ചു മുഖത്തേക്ക് മിഴി നട്ടിരിക്കും, കേട്ടുകഴിയുമ്പോൾ കൃതാര്ഥതയോടെ പുഞ്ചിരിക്കും. അതെ അത് തന്നെയായിരുന്നിരിക്കണം പൊതുവിജ്ഞാന രംഗത്തേക്ക് നമ്മളുടെയെല്ലാം ആദ്യ കാൽവെയ്പ്. അനശ്വരങ്ങളായ ആ ക്ലാസ്സുകളുടെ ഓർമ്മകൾ മീനമാതാ ബേയ്ക്കപ്പുറം പെന്റഗനോളം ഉയരത്തിൽ ആകാശത്തിലേക്കു തലയുയർത്തി നിൽക്കട്ടെ !

No comments:
Post a Comment